Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sriram Venkitaraman

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ ചു​മ​ത​ല; കാ​ഷ്യു കോ​ർ​പ​റേ​ഷ​ൻ എം​ഡി​യാ​യി നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ ചു​മ​ത​ല. കാ​ഷ്യു കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി അ​ദ്ദേ​ഹ​ത്തെ നി​യ​മി​ക്കും. നി​യ​മ​ന ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ നി​ല​നി​ർ​ത്തു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

ക​ശു​വ​ണ്ടി മേ​ഖ​ല വ​ലി​യ തോ​തി​ൽ വ​ള​രു​മെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ട​നി​ല​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യ​ല്ല, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​റ്റ​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ശു​വ​ണ്ടി വ്യ​വ​സാ​യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ച്ച് മേ​ഖ​ല നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ഷി​ബു ബേ​ബി ജോ​ൺ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ കൃ​ഷി​വ​കു​പ്പി​ൽ നി​ന്ന് വ​നം​വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു. ഈ ​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് ഒ​രു മാ​സം തി​ക​യും മു​ൻ​പാ​ണ് പു​തി​യ നി​യ​മ​നം.

Latest News

Corehub Up